ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ല. സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരമാണ്. വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. സമൂഹം പറയുന്ന പോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ല. തുല്യത ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ഭരണഘടനയിലെ 497ാം വകുപ്പ് വിവേചനപരമാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.













