ഭുവനേശ്വര്‍: ഒഡീഷയില്‍ വിവാഹസത്കാരത്തിനിടെ ലഭിച്ച സമ്മാനപൊതി പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ ബോലാന്‍ഗിര്‍ ജില്ലയിലാണ് സംഭവം.ഫെബ്രുവരി 21 നടന്ന വിവാഹ സത്കാരത്തിനിടെ വധൂവരന്‍മാര്‍ക്ക് ലഭിച്ച സമ്മാനപൊതി തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. വരെന്റ മുത്തശ്ശി സംഭവ സസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ റൗര്‍ക്കേലയിലെ ഇസ്പത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരന്‍ വെള്ളിയാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. വധു ബര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ സമഗ്ര അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ച പൊതി നല്‍കിയവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.












