വിവാദ സിലബസിൽ മാറ്റം വരുത്തുമെന്ന് കണ്ണൂർ സർവകലാശാല

ആർ.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയ വിവാദ സിലബസിൽ മാറ്റം വരുത്തുമെന്ന് കണ്ണൂർ സർവകലാശാല. ഇത് സംബന്ധിച്ച് റിപ്പോർട്ട് സർവകലാശാല സർക്കാരിന് കൈമാറി. സിലബസ് പ്രശ്നം നിറഞ്ഞതാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറഞ്ഞു.

ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയ കണ്ണൂർ സർവകലാശാലയുടെ തീരുമാനത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സർവകലാശാല നടപടിയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടത് സംഘടനകളും പരസ്യമായി തള്ളി പറഞ്ഞു. സർവകലാശാലയോട് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിലബസിൽ മാറ്റം വരുത്താൻ സന്നദ്ധമാണെന്ന് വിശദമാക്കുന്ന റിപ്പോർട്ട് സർവകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയത്.

സർവകലാശാലയുടെ സ്വയംഭരണ അധികാരത്തിൽ സർക്കാർ ഇടപെടുന്നുവെന്ന പ്രതീതി സൃഷ്ടിക്കാതെ സർവകലാശാല തന്നെ തിരുത്തൽ നടപടി സ്വീകരിക്കട്ടേയെന്ന നിലപാടിലാണ് സർക്കാർ. വിമർശന പഠനത്തിനു പോലും വർഗീയ ലേഖനങ്ങൾ സിലബസിൽ വരരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. എന്നാൽ സിലബസിനെ പിന്തുണക്കുന്ന നിലപാടാണ് സർവകലാശാല ചാൻസിലർ കൂടിയായ ഗവർണർ സ്വീകരിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ കടുത്ത നിലപാട് എടുത്തതോടെ കണ്ണൂർ സർവകലാശാല വിവാദ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഒഴിവാക്കി ഉടൻ സിലബസ് പരിഷ്കരണം വരുത്തും

Spread the love

Leave a Reply

Your email address will not be published. Required fields are marked *