വിഴിഞ്ഞം: സംസ്ഥാനത്തിന് നഷ്ടം മാത്രം, നേട്ടം അദാനിക്കെന്ന് സി.എ.ജി റിപ്പോര്‍ട്ട്; പഠിച്ചിട്ട് പറയാമെന്ന് കടന്നപ്പള്ളി


വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യത്തിന് വിരുദ്ധമെന്ന് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. കരാറില്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യമല്ല അദാനി ഗ്രൂപ്പിന്‍റെ താല്‍പര്യമാണ്. നിലവില്‍ കരാര്‍ കൊണ്ട് സംസ്ഥാനത്തിനോ പൊതുജനങ്ങള്‍ക്കോ നേട്ടമില്ല. മറിച്ച്‌ അദാനി ഗ്രൂപ്പിന് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പഠിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ നിലപാട്. തുറമുഖ കരാറുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണെന്നും മന്ത്രി പറഞ്ഞു.


വിഴിഞ്ഞം പദ്ധതി ചെലവിന്‍റെ 67 ശതമാനവും വഹിക്കുന്ന സംസ്ഥാനത്തിന് ലഭിക്കുന്ന ലാഭം 13,948 കോടി രുപ മാത്രമാണ്. എന്നാല്‍ 33 ശതമാനം മാത്രം മുടക്കുന്ന അദാനി ഗ്രൂപ്പിന് ലഭിക്കുന്ന ലാഭം 1.5 കോടി രൂപയാണ്. ക്രമക്കേടുകളും പാഴ്ചെലവുകളും പദ്ധതിയുടെ നടത്തിപ്പില്‍ ഉണ്ടായിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിലും ക്രമക്കേടു നടന്നതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.




Sharing is Caring