ആകാശ ഇടനാഴി മുഖ്യമന്ത്രി ചൊവ്വാഴ്ച മെഡിക്കല്‍ കോളേജിന് സമര്‍പ്പിക്കും


തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തോടെ പുതുതായി പണികഴിപ്പിച്ച ഇരുനില ആകാശ ഇടനാഴി (സ്കൈ വാക്ക്) മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമര്‍പ്പിക്കും. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 5.2 കോടി രൂപ വിനിയോഗിച്ചാണ് ആകാശ ഇടനാഴി നിര്‍മ്മിച്ചത്. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധാമൂര്‍ത്തി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. വൈദ്യുതി-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ മുഖ്യ പ്രഭാഷണം നടത്തും.




Sharing is Caring