ചില അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. മാധ്യമങ്ങളെ തടയുന്നവര്‍ക്കെത
ിരെ കര്‍ശന നടപടി വേണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ ഇപ്പോഴും കയ്യേറ്റം തുടരുന്നതു ദൌര്‍ഭാഗ്യകരമാണ്. പ്രശ്നപരിഹാരം വൈകുന്നതു നാണക്കേടും.
മാധ്യമ സ്വാതന്ത്രം തടസപ്പെടുത്താനുള്ള ഏതു ശ്രമവും അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു
അദ്ദേഹം. അതേസമയം, തിരുവനന്തപുരത്ത് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് നടപടി ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ളെന്ന് കെപ
ിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ വ്യക്തമാക്കി. പൊലീസിന്റേതു നിഷ്പക്ഷ നിലപാടല്ള. ക്രിമിനല്‍ കുറ്റം ചെയ്യുന്ന ഒരു വിഭാഗം അഭിഭാഷകര്‍ക്കു കൂട്ടുനില്‍ക്കുന്ന സമ
ീപനമാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു













