വിഴിഞ്ഞം കരാര്‍ ; ജുഡീഷല്‍ അന്വേഷണത്തിനുത്തരവ്


വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന സിഎജി റിപേ്പാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറിനെ കുറിച്ച് ജുഡ ീഷല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ ജുഡീഷല്‍ കമ്മീഷന്‍ അന്വേഷണം നടത്തും.


ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ജുഡീഷല്‍ അന്വേഷണത്തിന്റെ പരിഗണനാ വ ിഷയങ്ങള്‍ പിന്നീട് തീരുമാനിക്കും. അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കും. വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് സിഎജി റിപേ്പാര്‍ട്ട്.


നിര്‍മാണകാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമെന്നും ഇതിലൂടെ 29.21 കോടി ര ൂപയുടെ അധികവരുമാനം അദാനിക്ക് ലഭിക്കുമെന്നും സിഎജി വ്യകതമാക്കി. 20 വര്‍ഷം കൂടി വേണമെങ്കില്‍ അധികം നല്‍കാമെന്ന വ്യവസ്ഥയും ചട്ടവ ിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61095 കോടി രൂപ അധികവരുമാനം അദാനിക്കു ലഭിക്കുമെന്നും റിപേ്പാര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.



Sharing is Caring