ഇന്ത്യന്‍ കാര്‍ വിപണിയില്‍ പുതിയൊരു യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് റെഡി ഗോയുമായി ഡാറ്റ്‌സണ്‍. 2.39 ലക്ഷം രൂപ വിലയുള്ള കാര്‍ ഇന്നലെ ഡല്‍ഹിയില്‍ പുറത്തിറങ്ങിയതോടെ അക്ഷരാര്‍ഥത്തില്‍ വാഹനലോകം ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 800 സി.സി കാറെന്ന സ്ഥാനമാണ് റെഡിഗോയ്ക്ക് ലഭിച്ചിരിക്കുന്നത്. ബേസ് ഡി മോഡലിന് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 2.39 ലക്ഷമാണെങ്കില്‍ ഉയര്‍ന്ന മോഡല്‍ ആയ എസിന് 3.34 ലക്ഷം ആണ് വില. ഡി, എ, ടി, ടി(ഒ), എസ് എന്നിങ്ങനെ അഞ്ച് മോഡലില്‍ കാര്‍ നിരത്തിലിറങ്ങും.2014 ല്‍ ഡല്‍ഹി ഓട്ടോ എക്‌പോയില്‍ ആണ് ഡാറ്റ്‌സണ്‍ റെഡി ഗോ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. അന്ന് പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് കാറില്‍ നിന്ന് ഏറെയൊന്നും വ്യത്യാസം ഇപ്പോള്‍ പുറത്തിറക്കിയ മോഡലിന് ഇല്ല. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ആണ് കാറിന്റെ പ്രധാന ആകര്‍ഷണീയതകളിലൊന്ന്. 185 മില്ലിമീറ്റര്‍ ആണ് റെഡിഗോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്.













