അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്രസിംഗിനെ സി.ബി.ഐ ചോദ്യം ചെയ്തു. കേന്ദ്രമന്ത്രിയായിരിക്കേ വരവില്‍ കവിഞ്ഞ് സ്വത്തു സമ്പാദിച്ചുവെന്ന ആക്ഷേപത്തിലാണ് നടപടി. സി.ബി.ഐ ആസ്ഥാനത്തുവച്ചായിരുന്നു ചോദ്യം ചെയ്യല്‍.
2009-2012 കാലത്ത് യു.പി.എ മന്ത്രിസഭയില്‍ അംഗമായിരിക്കേ സിംഗ് 6.03 കോടി രൂപയുടെ സ്വത്ത് സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും എല്‍.ഐ.സി പോളിസികളില്‍ നിക്ഷേപിച്ചുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ സ്വത്തിന്റെഉറവിടം കാണിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അഴിമതി നിരോധന നിയമപ്രകാരം സിംഗിനും ഭാര്യ പ്രതിഭ സിംഗ്, എല്‍്യ.ഐ.സി ഏജന്റ് ആനന്ദ് ചൗഹാന്‍, ചുന്നി ലാല്‍ ചൗഹാന്‍ എന്നിവര്‍ക്കെതിരെ ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.














