ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വീണ്ടും രംഗത്ത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും തൊഴിലവസരം സൃഷ്ടിക്കാനും കഴിയുന്നില്ലെങ്കില്‍ സിംഹാസനം വിട്ടൊഴിയാന്‍ തയാറാകണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
പാചക വാതകത്തിനും റേഷനും വില വര്‍ധിച്ചു. പൊള്ളയായ വാഗ്ദാനങ്ങള്‍ നിര്‍ത്തി തൊഴിലില്ലായ്മ പരിഹരിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.














