വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനായി ആസൂത്രംണം ചെയ്ത പദ്ധതികള്‍ നിര്‍ത്തിവെക്കാനോ ഉപേക്ഷിക്കാനോ മരവിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് തൃശ്ശൂരില്‍ വച്ച മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനായി ചിലര്‍ തടസ്സം നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഗെയില്‍ പദ്ധതിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അദ്ദാഹത്തിന്റെ പരാമര്‍ശം.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ ജോലി കിട്ടാത്ത അവസ്ഥയാണുള്ളത്. നാട്ടില്‍ എന്ത് വികസനപദ്ധതി കൊണ്ടു വന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുന്നു. എന്നാല്‍, വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസന വിരോധികളുടെ സമരം കാരണം പദ്ധതികള്‍ നിര്‍ത്തി വെക്കുന്ന ഒരു കാലമുണ്ടായിരുന്നു.

ആ കാലത്തിനു അന്ത്യമായിരിക്കുന്നു. ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നാട്ടില്‍ തൊഴില്‍ ലഭിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാകണം പിണറായി വ്യക്തമാക്കി.













