വിമാന യാത്രക്കിടെ കുഞ്ഞിന് ജന്മം നല്‍കി യുവതി.

ഡല്‍ഹി- ബംഗളൂരു 6ഇ 122 ഇന്‍ഡിഗോ ഫ്ലൈറ്റിലാണ് സംഭവം. ഇന്നലെ രാത്രി 7.40ഓടെയാണ് കുഞ്ഞ് ആകാശത്ത് ജനിച്ചുവീണത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.മാസം തികയും മുന്‍പാണ് കുഞ്ഞിന്‍റെ ജനനം. വിമാനത്തിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റും ഫസ്റ്റ് എയ്ഡ് സംഘവും യുവതിക്ക് വേദന തുടങ്ങിയ ഉടന്‍ യുവതിയെ സഹായിക്കാന്‍ മുന്നോട്ടുവന്നു. മറ്റ് യാത്രക്കാരും എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
വിമാനം ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അമ്മക്കും കുഞ്ഞിനും ലഭിച്ചത് ഊഷ്മളമായ വരവേല്‍പ്പാണ്. വീല്‍ചെയറില്‍ യുവതിയെ ആംബുലന്‍സിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *