വിമാനാപകടം; പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു, എല്ലാ സഹായവും വാഗ്ദാനം ചെയ്തു കേന്ദ്രം

ന്യൂഡല്‍ഹി: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ ,ഐ.ജി അശോക് യാദവ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം എയര്‍പോര്‍ട്ടില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും, പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനുളള എല്ലാ നടപടികളും
സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സര്‍വ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *