വിമാനങ്ങളുടെ ചിറകുകള്‍ കുരുങ്ങി: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


ഡല്‍ഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കുരുങ്ങി. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റേയും എയര്‍ ഇന്ത്യയുടേയും വിമാനങ്ങളുടെ ചിറകുകളാണ് കുരുങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഡി.ജി.സി.എ ഉത്തരവിട്ടു.


യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്ക് ചെയ്തിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറകില്‍ എത്യോപ്യന്‍ വിമാനത്തിന്റെ ചിറകുകള്‍ തട്ടുകയായിരുന്നു. 196 യാത്രക്കാരുമായി എത്യോപ്യന്‍ വിമാനം പറന്നുയരാന്‍ തയ്യാറെടുക്കയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.


ഗ്രൗണ്ട് ജീവനക്കാരുടെ സഹായമില്ലാതെ വിമാനം പുറകോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയതെന്ന് സൂചനയുണ്ട്. സംഭവത്തെത്തുടര്‍ന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് ഇ.ടി687 വിമാനം റദ്ദാക്കി. യാത്രക്കാര്‍ക്ക് പകരം വിമാനം ഏര്‍പ്പെടുത്തുമെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു.



Sharing is Caring