വിദ്യാര്‍ത്ഥികള്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ കേന്ദ്രങ്ങളില്‍ എത്താന്‍ സാദ്ധ്യത, പ്രത്യേക മാര്‍ഗനിദേശങ്ങള്‍ പുറപ്പെടുവിപ്പിക്കണമെന്ന് അദ്ധ്യാപക സംഘടനകള്‍


എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പരീക്ഷകേന്ദ്രങ്ങള്‍ മാറിയെത്തുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ സര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി വിവിധ അദ്ധ്യാപക സംഘടനകള്‍ രംഗത്ത്. മാസ്ക് ധരിക്കണമെന്ന് നി‍ര്‍ബന്ധമുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ അള്‍മാറാട്ടം നടത്തി പരിക്ഷാ ഹാളിലെത്താന്‍ സാദ്ധ്യതയുണ്ടെന്ന് അദ്ധ്യാപകരുടെ മുന്നറിയിപ്പ്. വിവരം വിദ്യാഭ്യാസമന്ത്രിയെ സംഘടനകള്‍ അറിയിച്ചു.


പരീക്ഷ കേന്ദ്രങ്ങള്‍ മാറിയെത്തുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യഭ്യാസ വകുപ്പ് പുറപ്പെടുവിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ ആള്‍മാറാട്ടം നടന്നാല്‍ അദ്ധ്യാപകര്‍ ഉത്തരവാദികളായിരിക്കില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.


സംസ്ഥാനത്ത് പന്ത്രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കന്‍ഡറി, എസ്.എസ്.എല്‍.സി വിഭാഗങ്ങളില്‍ സ്കൂള്‍ മാറി പരിക്ഷയെഴുതാന്‍ തയാറെടുക്കുന്നത്. ഇതില്‍ പതിനായിരത്തിനടുത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളാണ്.



Sharing is Caring