യോഗി ആദിത്യനാഥിനെ ഹിറ്റ്​ലറിനോട്​ ഉപമിച്ച്‌​ ശിവസേന

മുംബൈ: ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഹിറ്റ്​ലറോട്​ ഉപമിച്ച്‌​ ശിവസേന. ശിവസേന മുഖപത്രമായ സാമ്​നയില്‍ രാജ്യസഭ എം.പിയായ സഞ്​ജയ്​ റാവത്താണ്​ ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്​. അന്തര്‍ സംസ്ഥാന തൊഴിലാളി വിഷയത്തിലെ ആദിത്യനാഥിന്‍െറ നിലപാട്​ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശം.

ഹിറ്റ്​ലര്‍ ജൂതന്‍മാരോട്​ പെരുമാറിയതിന്​​ സമാനമാണ്​ അന്തര്‍ സംസ്ഥാന തൊഴിലാളികളോടുള്ള യോഗിയുടെ മനോഭാവമെന്ന്​ റാവത്ത്​ പറഞ്ഞു. യോഗി തൊഴിലാളികളെ നാട്ടിലേക്ക്​ പോകാന്‍ സമ്മതിക്കുന്നില്ലെന്ന്​ റാവത്ത്​ കുറ്റപ്പെടുത്തി.

നേരത്തെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കാല്‍നടയായും, സൈക്കിളുകളിലും ട്രക്കുകളിലും വീടുകളിലേക്ക്​ പോകുന്നത്​ തടയണമെന്ന്​ യോഗി ഉത്തരവിട്ടിരുന്നു. ഇതിലാണ്​ ശിവസേനയുടെ വിമര്‍ശനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *