വിജിലന്‍സിനെ പിണറായി വിജയന്‍ കളിപ്പാവയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.പി ജയരാജനെതിരെ പരാതി നല്‍കിയിട്ടും വിജിലന്‍സ് ഡയറക്ടര്‍ നടപടി സ്വീകരിച്ചില്ല. വിജിലന്‍സിനെ പിണറായി വിജയന്‍ കളിപ്പാവയാക്കി മാറ്റി. വിജിലന്‍സ് വകുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഭരണമില്ലാത്ത അവസ്ഥയാണെന്ന് സി.പി.ഐ പോലും സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. മുണ്ടുടുത്ത മോദിയാണ് പിണറായിയെന്നാണ് സി.പി.ഐ വിമര്‍ശനം. കേരളത്തിലെ ധനകാര്യ മാനേജ്‌മെന്റ കാര്യക്ഷമമല്ല. നോട്ട് പ്രതിസന്ധിയില്‍ ധനമന്ത്രി ആശ്വാസം കാണുകയാണ്.

ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള പദ്ധതികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ രൂക്ഷമായ പ്രശ്‌നങ്ങളില്ല. വൈകാതെ പരിഹാരമുണ്ടാകും. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ സഹകരണം അനിവാര്യമെന്നും ചെന്നിത്തല പറഞ്ഞു.













