വിജയ്‌യുടെ വീട്ടില്‍ ബോംബ് ഭീഷണി; യുവാവ് പിടിയില്‍

തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഇളയദളപതി വിജയ്‌ക്ക് നേരെ വധഭീഷണി മുഴക്കി അജ്ഞാത സന്ദേശമയച്ച സംഭവത്തില്‍ ചെന്നൈ സ്വദേശി അറസ്റ്റില്‍.അരുണ്‍ എന്ന മണികണ്ഠനാണ് അറസ്റ്റിലായത്. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ബിഗിലിന് ഫാന്‍സ് ഷോയ്ക്ക് ടിക്കറ്റ് ലഭിക്കാത്ത നിരാശയാണ് ഭീഷണിയ്ക്ക് കാരണം.വിജയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഏതു നിമിഷവും അത് പൊട്ടിത്തെറിക്കുമെന്നുമാണ് ഇയാള്‍ ഫോണിലൂടെ പറഞ്ഞത്.ഇതേ തുടര്‍ന്ന് വിജയ്‍യുടെ ചെന്നൈയിലെ സലിഗ്രാമത്തിലുള്ള വീടിലും പനൈയൂരിലെ വീട്ടിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

സ്റ്റേറ്റ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത കോള്‍ വന്നത്.വിജയുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറുമായി സംസാരിച്ചതിന് ശേഷമാണ് പോലീസ് സലിഗ്രാമത്തിലുള്ള വീട്ടില്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്.വിജയ് നായകനായെത്തിയ ബിഗില്‍ എന്ന സിനിമയാണ് അവസാനമായി തീയേറ്ററുകളിലെത്തിയിട്ടുള്ള വിജയ്ചിത്രം.
മൂന്നു ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
വിജയ് ഈയടുത്തായി അഭിനയിക്കുന്ന സിനിമകളില്‍ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ അവതരിപ്പിക്കുന്നതിനാല്‍ തന്നെ ശത്രുക്കള്‍ ഏറിയിട്ടുണ്ടെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *