കൊച്ചി: നടിയെ അക്രമിച്ച കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടന്‍ ദീലീപ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. വിചാരണ നീട്ടാനുള്ള തന്ത്രമാണ്. പല ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തരം കോടതിയെ സമീപിക്കുകയാണ് ദിലീപ്. 11 ഹരജികളാണ് കേസന്വേഷണം വൈകിപ്പിക്കാന്‍ ദിലീപ് കോടതിയില്‍ നല്‍കിയത്. അന്വേഷണ ഏജന്‍സിയെ മാറ്റണം എന്നു പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍കോടതിയെ അറിയിച്ചു.
ഏത് ഏജന്‍സി അന്വേഷിക്കണം, എങ്ങനെ വേണം എന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ല. ഇരയെ ബുദ്ധിമുട്ടിപ്പിക്കാനാണ് ദിലീപ് ഹരജി നല്‍കിയത്. അതിനാല്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം തള്ളണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.














