വികാരിയുടെ പീഡനം: cwc ചെയര്‍മാനും അംഗവും പ്രതികള്‍


കണ്ണൂര്‍: സി‌ഡബ്ലിയുസി ചെയര്‍മാന്‍ ഫാ.തോമസ് ചേരകം, സി‌ഡബ്ലിയുസി അംഗം സിസ്റ്റര്‍ ബെറ്റി എന്നിവരെ പ്രതി ചേര്‍ത്ത് ബാലാവകാശ കമ്മിഷന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിന്റെ ഇരുവരുടെയും അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തും.


നിലവില്‍ എട്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. വൈദികനെ കൂടാതെ ക്രിസ്തുരാജ ആശുപത്രിയിലെ അഡ്‌മിനിസ്ട്രേറ്റര്‍, രണ്ട് ഡോക്ടര്‍മാര്‍, രണ്ട് വൈദികന്മാര്‍, കുഞ്ഞിനെ കൊണ്ടുപോകാന്‍ സഹായിച്ച സ്ത്രീ, രണ്ട് കന്യാസ്ത്രീമാര്‍, ഇടുക്കിയിലെയും വൈത്തിരിയിലെയും അനാഥാലയത്തിലെ സൂപ്രണ്ടുമാര്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ ക്രിസ്തുരാജ ആശുപത്രിയിലെ അധികൃതര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന സൂചനകളുണ്ട്.


ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചകളുണ്ടായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.



Sharing is Caring