വിഎസിനെതിരായ പരാതി; പിബി കമ്മിഷൻ തീരുമാനം ഉടൻ


വി.എസ്.അച്യുതാനന്ദനുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്ന പൊളിറ്റ് ബ്യൂറോ കമ്മിഷൻ ഉടൻ നടപടികൾഉടൻ നടപടികൾ പൂർത്തിയാക്കും. ഇനിയും നടപടികള്‍ വൈകിയാല്‍ കമ്മിഷന്‍ മനപ്പൂര്‍വം വൈകിക്കുന്നുവെന്ന് ആക്ഷേപമുണ്ടാകുമെന്നാണ് ഇന്നലെ സമാപിച്ച പി.ബി യോഗത്തില്‍ വിലയിരുത്തല്‍.
വി.എസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മിഷനില്‍ ഉള്‍പ്പെടുത്തേണ്ട അംഗങ്ങളെ കുറിച്ച് തീരുമാനമുണ്ടാകുന്നതിനനുസരിച്ച് കമ്മിഷന്‍ രൂപീകരിക്കും. കമ്മിഷനില്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് അംഗങ്ങളായി നിയമിക്കുക. കമ്മിഷന്റെ കാലാവധി ആദ്യം പറയുമെങ്കിലും വി.എസിനു താല്‍പ്പര്യമുള്ളിടത്തോളം കാലം കമ്മിഷന്‍ നിലവിലുണ്ടാവും.




Sharing is Caring