കിഴക്കന്‍ ദില്ലിയില്‍ 16 വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. പെണ്‍കുട്ടിയെ കൊന്നതിന് ശേഷം ഇവര്‍ മൃതദേഹം വീടിനുള്ളിലിട്ട് കത്തിക്കാനും ശ്രമിച്ചു.പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ക്രൂരബലാല്‍സംഗത്തിന് വിധേയയായിട്ടുണ്ടെന്ന് തെളിഞ്ഞത്. പെണ്‍കുട്ടിയുടെ ഒരു സുഹൃത്താണ് പ്രതികളായ രണ്ട് യുവാക്കളെ കുറിച്ചുള്ള സൂചന പൊലീസിന് നല്‍കിയത്. പ്രതികള്‍ക്കെതിരെ പൊലീസ് തെരച്ചില്‍ഊര്‍ജ്ജിതമാക്കി.












