ലണ്ടന്‍: സ്പാനിഷ് താരം റാഫേല്‍ നദാല്‍ വിംബിള്‍ഡണ്‍ മൂന്നാം റൗണ്ടില്‍ കടന്നു. ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തിയാണ് നദാല്‍ മൂന്നാം റൗണ്ടില്‍ കടന്നത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് നദാലിന്റെ ജയം.
ആദ്യ സെറ്റ് അനായാസം ജയിച്ച നദാലിനെ അമ്ബരപ്പിക്കുന്ന പ്രകടനമാണ് പിന്നീടങ്ങോട്ട് ഓസ്ട്രേലിയന്‍ എതിരാളിപുറത്തെടുത്തത്. രണ്ടാം സെറ്റ് ആതേ സ്കോറിനു തിരിച്ചടിച്ച കിര്‍ഗിയോസ് മൂന്നും നാലും സെറ്റുകള്‍ ടൈബ്രേക്കറിലാണ് വിട്ടുകൊടുത്തത്. സ്കോര്‍: 6-3, 3-6, 7-6 (7-5)ഷ 7-6 (7-3).














