റോം: ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണ് യുവന്റസിലേക്ക് തിരിച്ചെത്തു. പിഎസ്ജിയില്‍നിന്നാണ് 17 വര്‍ഷം തന്റെ തട്ടകമായിരുന്ന യുവന്റസിന്റെ കാവല്‍ക്കാരനായി നാല്‍പ്പത്തിയൊന്നുകാരനായ ബഫണ് തിരിച്ചെത്തുന്നത്. അടുത്ത ഒരു വര്‍ഷത്തെ കരാറിലാണ് ബഫണും ടൂറിന് ക്ലബും ഏര്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിലാണ് യുവന്റസ് വിട്ട് പാരീസിലേക്ക് ബഫണ് വിമാനം കയറിയത്.
ലോകകപ്പ് പ്ലേ ഓഫില്‍ സ്വീഡനോട് തോറ്റ് ഇറ്റലി പുറത്തായതിന് ശേഷം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ബഫണ് വിരമിച്ചിരുന്നു. ഇറ്റലിക്കായി 176 മത്സരങ്ങളിലും യുവന്റസിനായി 508 തവണയും കളിച്ചിട്ടുള്ള ബഫണ് 2006ലെ ലോകകപ്പ് ജയത്തിലും പങ്കാളിയായി. എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായാണ് ബഫണ് വിലയിരുത്തപ്പെടുന്നത്.














