മ​ണി​യ​ടി​ച്ച്‌ കേ​ജ​രി​വാ​ള്‍;വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​പൗ​ര​ന്‍​മാ​ര്‍​ക്കും സൗ​ജ​ന്യ യാ​ത്ര


ന്യൂ​ഡ​ല്‍​ഹി: പൊ​തു​ഗ​താ​ഗ​തം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​പൗ​ര​ന്‍​മാ​ര്‍​ക്കും സൗ​ജ​ന്യ യാ​ത്ര വാ​ഗ്ദാ​നം ചെ​യ്ത് ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍. മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.


ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ജീ​വി​തം സു​ഗ​മ​മാ​ക്കാ​ന്‍ ത​ന്‍റെ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ല്‍​ഹി മെ​ട്രോ​യി​ലും ട്രാ​ന്‍​സ്പോ​ര്‍​ട്ട് ബ​സി​ലും സ്ത്രീ​ക​ള്‍​ക്ക് യാ​ത്ര സൗ​ജ​ന്യ​മാ​ണ്. ഇ​തി​ല്‍​ത​ന്നെ സം​സ്ഥാ​ന​ത്തെ പ​കു​തി​യോ​ളം മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രു​ണ്ട്. സ്ത്രീ​ക​ള്‍​ക്ക് ഈ ​സൗ​ക​ര്യം ല​ഭി​ച്ചു​തു​ട​ങ്ങി​യാ​ല്‍ എ​ല്ലാ മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും യാ​ത്ര സൗ​ജ​ന്യ​മാ​ക്കു​ന്ന​തു ആം​ആ​ദ്മി പ​രി​ഗ​ണി​ക്കും-​അ​ദ്ദേ​ഹം അ​റി​യി​ച്ചു.




Sharing is Caring