ബംഗളൂരു: ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവിെന്റ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ചാമരാജ് നഗര്‍ ജില്ല ആശുപത്രിയില്‍ ആവശ്യപ്പെട്ടത് 25,000 രൂപ! തൃശൂര്‍ പുല്ലട്ടി പാവറട്ടി സ്വദേശി ശ്രീജിത്താണ് (30) കഴിഞ്ഞദിവസം ഗുണ്ടല്‍പേട്ട് ബേഗൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. യുവാവ് സഞ്ചരിച്ച കാറില്‍ അമിതവേഗത്തിലെത്തിയ ടിപ്പറിടിച്ചാണ് അപകടം.
തുടര്‍ന്ന്, പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ചാമരാജ് നഗര്‍ ജില്ല ആശുപത്രിയിലെത്തിച്ചു. മൃതദേഹം യുവാവിെന്റ ജന്മനാടായ തൃശൂരിലെത്തിക്കാന്‍ സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ബന്ധുക്കള്‍ക്കൊപ്പം ആംബുലന്‍സ് അയച്ചിരുന്നു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആശുപത്രി ജീവനക്കാരനും ഡോക്ടറും 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആശുപത്രി ജീവനക്കാരന് 5,000 രൂപ നല്‍കിയെങ്കിലും ബാക്കി തുക നല്‍കാതെ പോസ്റ്റ്മോര്‍ട്ടം നടത്താനാവില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. ഇൗ സമയമത്രയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലായിരുന്നു.
ആംബുലന്സിലെത്തിയവര് വിവരം നാട്ടിലുള്ള ബന്ധുക്കളെ ധരിപ്പിച്ചു. ബന്ധുക്കള്‍ അറിയിച്ചതനുസരിച്ച് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ചാമരാജ് നഗറിലെ യൂനിറ്റുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. 5,000 രൂപ ആശുപത്രി ജീവനക്കാരന് തിരികെ നല്കി. സംഭവമറിഞ്ഞ് ഡിെെവ.എസ്.പി പ്രിയദര്‍ശിനി സാനെകൊപ്പയുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. ഇതോടെ കൈക്കൂലി നല്‍കാതെ തന്നെ ഡോക്ടര്‍ പോസ്റ്റ്േമാര്‍ട്ടം നടത്തി മൃതദേഹം വിട്ടുനല്‍കി.
കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടറുടെ പേര് മരിച്ചയാളുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ചാമരാജ് നഗര്‍ ജില്ല ആശുപത്രി അഴിമതിയുടെ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും പ്രതിഷേധക്കാരിലൊരാളായ ഋഷഭേന്ദ്രപ്പ പറഞ്ഞു. നിസ്സാര കാര്യങ്ങള്‍ക്കുപോലും ആശുപത്രി ജീവനക്കാര്‍ ൈകക്കൂലി ആവശ്യപ്പെടുകയാണ്. വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലെ അസിസ്റ്റന്റ് സ്റ്റാഫാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും പ്രശ്നം പരിഹരിച്ചതായും ചാമരാജ് നഗര്‍ ജില്ല ആശുപത്രിയിലെ റസിഡന്റ് മെഡിക്കല്‍ ഒാഫിസര്‍ ഡോ. കൃഷ്ണപ്രസാദ് പറഞ്ഞു. ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. എന്നാല്‍ വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല സര്ജന് ഡോ. ശ്രീനിവാസ് വ്യക്തമാക്കി.