രാത്രിയില്‍ ഫ്ലാറ്റില്‍ തീ പിടിത്തം; പുക ഉയരുന്നത് കണ്ട് താമസക്കാര്‍ ഇറങ്ങിയോടി; ഒഴിവായത് വന്‍ ദുരന്തം

പാലക്കാട്: പുതുപ്പള്ളിത്തെരുവില്‍ ഫ്ലാറ്റില്‍ തീ പിടിത്തം. പൂളക്കാട് റോഡിലുള്ള മൂന്ന് നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിലാണ് രാത്രി അഗ്നി ബാധയുണ്ടായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണു കെട്ടിടം.

ഫ്ലാറ്റില്‍ തീ പടര്‍ന്നതോടെ പുക ഉയരുന്നതുകണ്ട് ആളുകള്‍ ഇറങ്ങിയോടി. നാട്ടുകാര്‍ പ്രദേശത്തെ കൌണ്‍സിലറെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കൗണ്‍സിലറും വെല്‍ഫെയര്‍ സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഫ്ളാറ്റിലുണ്ടായിരുന്ന ബാക്കി ഉള്ളവരെയും ഒഴിപ്പിക്കുകയും കെഎസ്‌ഇബി അധികൃതര്‍ക്ക് വിവരം നല്‍കുകയും ചെയ്തു. ഇതോടെ ഈ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.

വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു

തുടര്‍ന്ന് അഗ്നി ബാധയുണ്ടായ ഭാഗത്തെ തീയണച്ചു. തീ പടര്‍ന്ന ഭാഗത്തെ വൈദ്യുത ഉപകരണങ്ങളും വീട്ടുപകരണങ്ങളും കത്തി നശിച്ചിരുന്നു. കെഎസ്‌ഇബി ഉദ്യോഗസ്ഥലരെത്തി പരിശോധന നടത്തിയ ശേഷമാണ് താമസക്കാരെ ഫ്ലാറ്റിലേക്ക് തിരിച്ചെത്തിച്ചത്. ആറ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *