വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക്

വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതായി ആശുപത്രി വൃത്തങ്ങള്‍. ഇന്നലെ മുതല്‍ നടക്കാന്‍ തുടങ്ങിസാധാരണ മുറിയിലേക്ക് ഇന്ന് മാറ്റാന്‍ സാധ്യതയുണ്ട്. ഇനി മുറിവുണക്കാനുള്ള ആന്റിബയോട്ടിക് മാത്രം നല്‍കിയാല്‍ മതിയെന്നും ആശുപത്രി അധീകൃതര്‍ അറിയിച്ചു. സാധാരണ മുറിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷിച്ചശേഷം ഡിസ്ചാര്‍ജ് നല്‍കും ഓക്‌സിജന്‍ സപ്പോര്‍ട്ട് പൂര്‍ണമായും മാറ്റി.

മൂര്‍ഖന്റെ കടിയിലൂടെ ശരീരത്തില്‍ എത്തിയ പാമ്പിന്‍ വിഷം പൂര്‍ണമായി നീങ്ങിയതിനാല്‍ ആന്റിവെനം നല്‍കുന്നതു നിര്‍ത്തി. ഇനി മുറിവുണക്കാനുള്ള ആന്റിബയോട്ടിക് മാത്രം നല്‍കും. ഓക്‌സിജന്‍ സപ്പോര്‍ട്ട് പൂര്‍ണമായും മാറ്റി. സുരേഷ് ഓര്‍മ ശക്തിയും സംസാര ശേഷിയും പൂര്‍ണമായും വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍വെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയില്‍ കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയുടെ മുഴുവന്‍ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *