വാവര്‍ പള്ളിയില്‍ സ്ത്രീകള്‍ക്ക് കയറാം, വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി

ശബരിമല: വാവര്‍ പള്ളിയില്‍ സ്ത്രീകള്‍ക്ക് കയറാന്‍ വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി. ഒരു നിയന്ത്രണവും ഏര്‍പ്പടെുത്തിയിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി. നിയന്ത്രണം നിസ്‌ക്കാരഹാളില്‍ കയറുന്നതിന് മാത്രമാണെന്നും പളളിക്ക് അകത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടെന്നും കമ്മിറ്റി അറിയിച്ചു.വാവര്‍ പള്ളിയില്‍ കയറാന്‍ വന്ന സ്ത്രീകളെ പാലക്കാട് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിശദീകരണവുമായി മഹല്ല് കമ്മിറ്റി രംഗത്തെത്തിയത്. കൊച്ചമ്ബലത്തില്‍ നിന്നും പേട്ട തുള്ളി വാവര്‍പള്ളിയില്‍ വലംവച്ച്‌ വലിയമ്ബലത്തിലേക്ക് പോകുന്നതാണ് എരുമേലിയിലെ ചടങ്ങ്.ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച്‌ സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ എരുമേലി വാവര്‍ പള്ളിയില്‍ വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കിയതാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം വാവര്‍ പള്ളിയില്‍ കയറാന്‍ വന്ന സ്ത്രീകളെ അറസ്റ്റ് ചെയ്തതോടെയാണ് പള്ളിയില്‍ നിയന്ത്രണമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.പള്ളിയുടെ ഒരു വാതില്‍ പൂട്ടിയിട്ടത് ഇതിന്റ ഭാഗമായാണെന്നായിരുന്നു പ്രചാരണം. ഈ പ്രചാരണങ്ങളെ പള്ളിയുടെ മഹല്ല് കമ്മിറ്റി തന്നെ തള്ളി.
പള്ളിയിലെ നിസ്‌ക്കാരഹാളില്‍ അയ്യപ്പന്‍മാര്‍ക്കുള്‍പ്പടെ ആര്‍ക്കും പ്രവേശനമില്ല. ഇവിടെ കയറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടുമില്ല. അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ മഹല്ല് കമ്മിറ്റി തീരുമാനമെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *