വാളയാര്‍ അശാന്തം; ദേശീയ ബാലാവകാശ കമ്മിഷന്‍ ഇന്ന് വാളയാറില്‍

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാര്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങള്‍ വാളയാറില്‍ തുടരുന്നു. ഇതിനിടെ ബാലാവകാശ കമ്മീഷന്‍ ഇന്ന് വാളയാറിലെത്തും. കേസില്‍ പോലീസിന് വന്ന വീഴ്ച നിയമസഭയിലടക്കം വലിയ ഒച്ചപാടുണ്ടാക്കിയതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുന്നത്.

അതേസമയം, ബിജെപിയുടെ നേതൃത്വത്തില്‍ അട്ടപ്പള്ളത്താരംഭിച്ച 100 മണിക്കൂര്‍ സമരം വ്യാഴാഴ്ചയും തുടരുകയാണ്. ബുധനാഴ്ച സമരം സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറാണ് ഉദ്ഘാടനം ചെയ്തത്. കേസില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് ആരോപിച്ച്‌ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനിടെ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ഉള്‍പ്പെടെ 56 പേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

എബിവിപി പ്രവര്‍ത്തകര്‍ കളക്‌ട്രേറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. ജില്ലയുടെ വിവിധകേന്ദ്രങ്ങളില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *