വാരണാസി കൂട്ടബലാത്സംഗ കേസ്:കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം


വാരണാസി കൂട്ടബലാത്സംഗ കേസില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


കുറ്റവാളികള്‍ക്കെതിരെ സാധ്യമായ ഏറ്റവും കര്‍ശനമായ നടപടി സ്വീകരിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് ഉചിതമായ നടപടികള്‍ നടപ്പിലാക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.കേസില്‍ ആകെ 23 പേര്‍ പ്രതികളാണ്.


കേസുമായി ബന്ധപ്പെട്ട് 9 പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. ലാല്‍പൂര്‍ പാണ്ഡെപൂര്‍ പോലീസ് സ്റ്റേഷനില്‍ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ കൊണ്ടുപോയി ദിവസങ്ങളോളം ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ 23 പേര്‍ ബലാത്സംഗം ചെയ്തതായി ഇര പരാതിപ്പെട്ടു.



Sharing is Caring