ഉച്ഛ്വാസ വായുവില്‍ ദുര്‍ഗന്ധം കലര്‍ന്നിരിക്കുന്ന അവസ്ഥയാണ് വായ്നാറ്റം. ഫെറ്റര്‍ ഒറിസ്, ഓറല്‍ മാല്‍ഓഡര്‍, ഫെറ്റര്‍ എക്സ് ഓറെ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു.
പല്ലുമായി ബന്ധപ്പെട്ട കാരണങ്ങളാലും മറ്റ് ചില രോഗാവസ്ഥകള്‍ മൂലവും വായ്നാറ്റം ഉണ്ടാകാം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യുക.
വായ്നാറ്റത്തിന്റെ കൂടുതല്‍ അറിയപ്പെടാത്ത കാരണങ്ങളും അത് എങ്ങനെ നിയന്ത്രിക്കാം എന്നതുമാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
സള്‍ഫര്‍ സംയുക്തങ്ങളായ ഡൈമീഥൈല്‍ സള്‍ഫൈഡും ഹൈഡ്രജനും വായില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനുള്ള കാരണങ്ങളാണ്. ബാഷ്പീകരിച്ചുപോകുന്ന സള്‍ഫര്‍ സംയുക്തങ്ങളില്‍ 90% ഇവയാണ്.
വായ്നാറ്റത്തിന്റെ കൂടുതലായി അറിയപ്പെടാത്ത കാരണങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;
പോസ്റ്റീരിയര്‍ ടംഗ് ഫ്ളോറ: ദിവസവും പല്ല് ശരിയായ രീതിയില്‍ വൃത്തിയാക്കുന്നവരും വായ്നാറ്റം മൂലം ബുദ്ധിമുട്ടുന്നെങ്കില്‍ അതിനു കാരണം നാവിന്റെ പിന്‍ഭാഗമായിരിക്കും. നാവിന്റെ പിന്‍ഭാഗം ഒരു പ്ളാസ്റ്റിക് സ്പൂണ്‍ ഉപയോഗിച്ച് ചുരണ്ടി നോക്കിയാല്‍ ഒട്ടിപ്പിടിക്കുന്ന രീതിയിലുള്ള ദുര്‍ഗന്ധമുള്ള ഒരു ആവരണം ഇളകി വന്നേക്കാം. ചില അവസരങ്ങളില്‍ ഇതിന് മഞ്ഞ നിറമായിരിക്കും. മിക്കവാറും മൂക്കിനു മുകള്‍ ഭാഗത്തു നിന്ന് സ്ഥിരമായുള്ള ഒലിപ്പുണ്ടാകുന്നതായിരിക്കും ഇതിനു കാരണം. തുടക്കത്തില്‍ ഇതിന് ദുര്‍ഗന്ധമുണ്ടായിരിക്കില്ല എന്നാല്‍ സൂക്ഷ്മാണുക്കള്‍ ധാരാളമായി ചീഞ്ഞളിയാന്‍ തുടങ്ങുന്നതോടെ ദുര്‍ഗന്ധം വമിച്ചു തുടങ്ങും.
വയറ് : ഗ്യാസ്ട്രോ ഈസോഫാഗല്‍ റിഫ്ളക്സ് (ആമാശയത്തില്‍ ഉത്പാദിപ്പിക്കുന്ന അമ്ലം തെറ്റായ ദിശയില്‍ അന്നനാളത്തില്‍ എത്തുന്ന അവസ്ഥ) പോലെയുള്ള വയറിനെ ബാധിക്കുന്ന രോഗങ്ങള്‍ ഉദര രസങ്ങളുടെ ദുര്‍ഗന്ധം വമിപ്പിക്കാന്‍ കാരണമായേക്കാം.
വായയുടെ ദുര്‍ഗന്ധം നിയന്ത്രിക്കാനുള്ള ചില മാര്‍ഗങ്ങള്‍
ഇനി പറയുന്ന പ്രകൃതിദത്തമായ വസ്തുക്കള്‍ ചവയ്ക്കുന്നതിലൂടെ താല്‍ക്കാലികമായി വായ്നാറ്റത്തെ നിയന്ത്രിക്കാന്‍ സാധിക്കും;
ഏലയ്ക്ക
ശതകുപ്പ
പെരുംജീരകം
ഗ്രാമ്ബൂ
കറുവാപ്പട്ട
പാര്‍സ്ളി ഇല
പാല്‍: ഒരു സ്പൈസി ആഹാരത്തിനു ശേഷം വായില്‍ നിന്ന് വെള്ളുള്ളിയുടെ ഗന്ധം ഇല്ലാതാക്കണമെങ്കില്‍ ഒരു ഗ്ളാസ് പാല്‍ അല്ലെങ്കില്‍ കൊഴുപ്പ് കൂടുതലുള്ള മറ്റ് ഉല്‍പ്പന്നങ്ങളും വെള്ളവും കുടിച്ചാല്‍ മതിയാകും. വെള്ളുത്തുള്ളി കഴിക്കുന്നതിനു മുമ്ബ് പാല്‍ അല്ലെങ്കില്‍ കൊഴുപ്പ് കൂടുതലുള്ള ഉത്പന്നങ്ങളും വെള്ളവും കുടിക്കുന്നത് അതിന്റെ ഗന്ധം ഇല്ലാതാക്കാന്‍ കൂടുതല്‍ ഫലപ്രദമായ വഴിയാണെന്ന് ഒരു പഠനത്തില്‍ പറയുന്നുണ്ട്.
ചുംബിക്കല്‍: സൂക്ഷ്മാണുക്കളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തി വായ്നാറ്റം ഇല്ലാതാക്കാനുള്ള മറ്റൊരു വഴിയാണ് നിങ്ങള്‍ പങ്കാളിയുമായി ചുംബനത്തില്‍ ഏര്‍പ്പെട്ട് നല്ല ബാക്ടീരിയകളെ വായിലെത്തിക്കുന്നത് എന്ന് ഡോ. സീമന്തിനി ദേശായി (എം ഡി) അഭിപ്രായപ്പെടുന്നു. 10 സെക്കന്‍ഡ് നീളുന്ന ഒരു ചുംബനത്തിലൂടെ ഏകദേശം 80 ദശലക്ഷം ബാക്ടീരിയകള്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് നെതര്‍ലഡില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.














