വാട്‌സ് ആപ്പ് വഴി ഹര്‍ത്താല്‍ ആഹ്വാനം; അഡ്മിന്‍മാരെ പൊലീസ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പൊലീസ് ചോദ്യം ചെയ്യുന്നു. കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഹര്‍ത്താല്‍ ആഹ്വാനം പ്രചരിച്ചത്.

ഇതിന് പിന്നാലെ ഉത്തരകേരളത്തിലെ പലയിടങ്ങളിലും ഏപ്രില്‍ 16ന് ഹര്‍ത്താല്‍ അനുകൂലികള്‍ നിരത്തിലിറങ്ങി. മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമസംഭവങ്ങളും നടന്നു. ഈ സാഹചര്യത്തിലാണ് അഡ്മിന്‍മാരെ ചോദ്യം ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *