വാടക കൊടുക്കാൻ പോലും കൈയിൽ പണമില്ല,ഭർത്താവിനെ രക്ഷപ്പെടുത്താനുമാവുന്നില്ല,അറ്റ്ലസ് രാമചന്ദ്രന്‍റെ ഭാര്യ തുറന്നു പറയുന്നു

രണ്ടര വര്‍ഷമായി ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി സ്ഥാപകന്‍ എം എം രാമചന്ദ്രന്റെ ആരോഗ്യനില ഏറെ മോശമാണെന്നും അദ്ദേഹം ജയിലിലായ അന്നുമുതല്‍ മോചനത്തിനായി താന്‍ മുട്ടാത്ത വാതിലുകളില്ലെന്നും ഭാര്യ ഇന്ദിരാ രാമചന്ദ്രന്‍. ഖലീജ് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ദിര രാമചന്ദ്രന്‍ തന്റെ കുടുംബം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞത്. ആദ്യമായാണ് ഇക്കാര്യങ്ങള്‍ അവര്‍ ഒരു മാധ്യമത്തോട് സംസാരിക്കുന്നത്. ഇപ്പോള്‍ തന്നെ ഏറെ വിഷമിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതിയാണെന്നും കഴിഞ്ഞ ആഴ്ച ജയിലില്‍നിന്ന് വീല്‍ചെയറിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും ഇന്ദിര പറഞ്ഞു.ചില ബാങ്കുകള്‍ തനിക്കെതിരെയും നിയമനടപടിക്കൊരുങ്ങുന്നതിനാല്‍ എതു നിമിഷവും അറസ്റ്റ് ഭയന്നാണ് കഴിയുന്നത്. താന്‍ കൂടി ജയിലിലായാല്‍ ഇരുവരുടേയും അന്ത്യവും അതിനുള്ളിലാകും. അറ്റ്‌ലസ് രാമചന്ദ്രനെ പുറത്തിറക്കാന്‍ താന്‍ നടത്തുന്ന ശ്രമങ്ങളോട് മാനുഷികപരിഗണന കാണിക്കമെന്നും ഇന്ദിര ആവശ്യപ്പെട്ടു. പൊലീസുകാര്‍ അദേഹത്തെ വീട്ടില്‍നിന്നും കൊണ്ടുപോകുമ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ എത്തുമെന്നായിരുന്നു തന്റെ പ്രതീക്ഷയെന്നും ഇപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളും ഏകാന്തതയും കേസിന്റെ നൂലമാലകളും വലയ്ക്കുകയാണ്. മകളും മരുമകനും മറ്റൊരു കേസില്‍ ജയിലായതും തന്നെ ഉലച്ചുകളഞ്ഞുവെന്ന് ഇന്ദിര പറയുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *