വാക്‌സിനായുള്ള കാത്തിരിപ്പ് നീണ്ടേക്കും; വിജയ സാധ്യത കുറവെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കോവിഡിനെതിരായ വികസിപ്പിക്കുന്ന വാക്‌സിനുകള്‍ പൂര്‍ണമായും വിജയിക്കാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യസംഘടന. പരീക്ഷണം നടക്കുന്നവ വിജയിക്കാന്‍ പകുതി സാധ്യത മാത്രമാണുള്ളതെന്നു ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയംഗം ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു. വാക്‌സിനുകള്‍ 100% ഫലപ്രാപ്തി നല്‍കണമെന്നില്ലെന്നു ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും അഭിപ്രായപ്പെട്ടു.

കോവിഡിനോടനുബന്ധിച്ചുള്ള ശ്വാസകോശ പ്രശ്‌നങ്ങളുള്‍പ്പെടെയുള്ളവയ്ക്കു കാരണമാകുന്ന വൈറസുകള്‍ക്കെതിരെ വാക്‌സിന്‍ പൂര്‍ണ ഫലം നല്‍കിയേക്കില്ലെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് പറയുന്നത്. സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓക്‌സ്ഫഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ പരീക്ഷണം പുരോഗമിക്കുന്ന വാക്‌സിനുകളിലേതെങ്കിലും 50 ശതമാനത്തിനു മുകളില്‍ ഫലം നല്‍കിയാല്‍ പോലും അതു പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമാക്കുമെന്നാണ് ഐസിഎംആര്‍ നല്‍കുന്ന സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *