വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനധികാരമുണ്ട്; സംസ്ഥാന സമിതിയില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ല; വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട്‌ പി ജയരാജന്‍

തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനുള്ള അധികാരവുമുണ്ടെന്ന് സംസ്ഥാന സമിതി യോഗത്തില്‍ തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളെ ഉള്കൊണ്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പാര്‍ട്ടിയുടെ വിമര്‍ശനത്തില്‍ ഉള്‍കൊള്ളേണ്ടവ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കും. പാര്‍ട്ടി യോഗത്തില്‍ നിന്നും ഇറങ്ങിപോയി എന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്.

കണ്ണൂര്‍ ഘടകത്തിന് പ്രത്യേകതയില്ല. പാര്‍ട്ടി തീരുമാനിച്ച കാര്യമാണ് കണ്ണൂരിലും നടപ്പാക്കുന്നത്. എന്റെ നിലപാട് ഫെയ്സ്ബുക്കിലൂടെ പറഞ്ഞിട്ടുണ്ട്. വിമര്‍ശനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സവിശേഷത. വിമര്‍ശനങ്ങള്‍ എന്നും ശരിയായ നിലയ്ക്കാണ് പരിഗണിക്കാറുള്ളത്. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗത്തില്‍ താന്‍ ഇറങ്ങിപ്പോയി എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. മറ്റ് പാര്‍ട്ടിയില്‍ നിന്നു വ്യത്യസ്തമാണ് സിപിഐഎമ്മിന്റെ പ്രവര്‍ത്തന രീതികള്‍. സാധാരണ മെമ്പറുമുതല്‍ പാര്‍ട്ടിയിലെ ഉയര്‍ന്ന ആളുവരെ വിമര്‍ശനത്തിനു വിധേയരാണ്. എന്നെ സംബന്ധിച്ചെടുത്തോളം എന്ന വളര്‍ത്തിയ ഈ പാര്‍ട്ടിക്ക് എന്നെ വിമര്‍ശിക്കാനും അവകാശമുണ്ട്. ആ വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ബ്രാഞ്ച് മുതല്‍ ഏത് പാര്‍ട്ടി കമ്മറ്റിയിലും വിമര്‍ശനം ഉണ്ടാവണം. വിമര്‍ശനം സ്വയംമം വിമര്‍ശനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സവിശേഷതയാണ്. ആവിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊള്ളും. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയതത് മാധ്യമങ്ഹളോട് പങ്കുവെക്കാന്‍ കഴിയില്ല. പാര്‍ട്ടിക്കകത്ത് നടക്കുന്ന വിമര്‍ശനങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഏത് വിഷയവും പാര്‍ട്ടിമെമ്പര്‍ക്ക് ചര്‍ച്ച ചെയ്യാം. കണ്ണൂര്‍ പാര്‍ട്ടി എന്നൊന്നില്ല. ഇന്ത്യാരാജ്യത്തിലെ സിപിഐഎമ്മിന്റെ ജില്ലാഘടകമാണ്. പാര്‍ട്ടി തീരുമാനിച്ചത് കണ്ണൂരിലും നടപ്പാക്കുക അല്ലാതെ കണ്ണൂരിനു പ്രത്യേകതയില്ല.
പി ജയരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *