വരുംദിവസങ്ങളില്‍ മൂര്‍ധന്യത്തിലേക്ക്; ജൂണില്‍ രോഗികളുടെ എണ്ണം കുറയും- വിദഗ്ധസംഘം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം വരുംദിവസങ്ങളിൽ മൂർധന്യത്തിലെത്തിച്ചേരുമെന്ന് വിദഗ്ധർ. പ്രധാനമന്ത്രിയുടെ ഉപദേശകസംഘം തയ്യാറാക്കിയ ഗണിതമാതൃക അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ കോവിഡ് വ്യാപനം അടുത്ത ദിവസങ്ങളിൽ മൂർധന്യത്തിലെത്തുമെന്ന് അനുമാനിക്കുന്നത്. മേയ് മധ്യത്തോടെ രോഗവ്യാപനം പാരമ്യത്തിലെത്തിയേക്കുമെന്നാണ് സംഘത്തിന്റെ അനുമാനം. എന്നാൽ രോഗവ്യാപനത്തെ സംബന്ധിച്ച് ഇവർ കഴിഞ്ഞ മാസം തയ്യാറാക്കിയ കണക്കുകൂട്ടലുകളിൽ പിഴവ് സംഭവിച്ചിരുന്നു.

രാജ്യത്തെ ആശുപത്രികളും ശ്മശാനങ്ങളും ദിവസങ്ങളോളമായി നിറഞ്ഞു കവിയുന്ന അവസ്ഥ തുടരുന്നതിനാൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന രോഗികളുടെ എണ്ണവും കോവിഡ് മരണസംഖ്യയും കൃത്യമായിരിക്കാൻ ഇടയില്ലെന്ന് വിദഗ്ധർ പറയുന്നു. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത പ്രതിദിന രോഗികളുടെ എണ്ണം 4,12,262 ആണ്. മരണസംഖ്യ 3,980. എന്നാൽ ഇത് കൃത്യമായ കണക്കാവാനുള്ള സാധ്യത കുറവാണെന്നും അതു കൊണ്ടുതന്നെ വരുംദിവസങ്ങളിൽ എത്ര പേർക്ക് കൂടി രോഗം ബാധിക്കാനിടയുണ്ടെന്ന കൃത്യമായ നിഗമനത്തിലെത്തിച്ചേരുന്നത് അസാധ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം

Spread the love

Leave a Reply

Your email address will not be published. Required fields are marked *