വരാപ്പുഴ എസ്.ഐയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭമെന്ന് ശ്രീജിത്തിന്‍റെ അമ്മ

വരാപ്പുഴ: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴ എസ്.ഐ ദീപകിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് അമ്മ ശ്യാമള. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ദീപകിന്‍റെ വീട്ടുപടിക്കല്‍ സത്യാഗ്രഹമിരിക്കും. മൂന്നു ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ കൂടാതെ പറവൂര്‍ സി.ഐയും റൂറല്‍ എസ്.പി എ.വി ജോര്‍ജും കൊലപാതകത്തില്‍ ഉത്തരവാദികളാണെന്നും ശ്യാമള പറഞ്ഞു.

കേസുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും. അത്തരത്തിലുള്ള തീരുമാനമാണ് കുടുംബം എടുത്തിട്ടുള്ളത്. സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിന് ശ്രീജിത്ത് ഇരയായെന്ന് രണ്ടാമത്തെ മകനും കൂട്ടുപ്രതികളും പറഞ്ഞിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇക്കാര്യം ശരിവെച്ചതാണെന്നും ശ്യാമള പറഞ്ഞു.

കൊലപാതകികളെ ഇതുവരെ പിടികൂടിയിട്ടില്ല. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടു വരാന്‍ ഉത്തരവിട്ടവരെയും നിയമത്തിന്‍റെ മുമ്ബില്‍ കൊണ്ടു വരണമെന്നും ശ്യാമള ആവശ്യപ്പെട്ടു.
ശ്രീജിത്തിന്‍റെ മരണാനന്തര ചടങ്ങുകള്‍ ഇന്ന് അവസാനിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *