വയര്‍ കുറയ്ക്കാന്‍ വെളുത്തുള്ളി ഇങ്ങനെ ഉപയോഗിക്കാം

വണ്ണം വയ്ക്കുന്നതും വയര്‍ ചാടുന്നതുമൊക്കെ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിനൊരു പ്രശ്നപരിഹാരമായി പല നാട്ടുവൈദ്യങ്ങളും പലരും പരീക്ഷിക്കാറുണ്ട്. വെളുത്തുള്ളി ഇതിനൊരു നല്ല മരുന്നാണ്.

വെളുത്തുള്ളി വയര്‍ കുറയ്ക്കാന്‍ എങ്ങിനെ ഉപയോഗിക്കാം എന്ന് നോക്കാം;

. വെളുത്തുള്ളി 3 അല്ലി ചതയ്ക്കുക. ഇത് 1 ചെറുനാരങ്ങയുടെ ജ്യൂസ് ഒരു കപ്പു വെള്ളത്തില്‍ കലക്കിയതില്‍ ചേര്‍ത്തു കുടിയ്ക്കാം. അല്ലെങ്കില്‍ ചതച്ച വെളുത്തുള്ളി കഴിച്ച ശേഷം ചെറുനാരങ്ങാവെള്ളം കുടിച്ചാലും മതി ആകും.

. വെളുത്തുള്ളിയില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമായ അലിസില്‍ ഉല്പാദിപ്പിയ്ക്കപ്പെടുവാന്‍ വേണ്ടി 2 അല്ലി വെളുത്തുള്ളി ചതച്ച്‌ 10 മിനിറ്റു വയ്ക്കണം. എന്നിട്ട് ഇത് വെറുംവയറ്റിലോ അല്ലെങ്കില്‍ രാത്രി കിടക്കുന്നതിനു മുന്‍പോ ഈ രൂപത്തില്‍ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കണം.

. അര ലിറ്റര്‍ റെഡ് വൈനില്‍ 12 വെളുത്തുള്ളി അല്ലി അരിഞ്ഞിടുക. ഇത് ഗ്ലാസ് ജാറില്‍ വയ്ക്കണം. സൂര്യവെളിച്ചം കിട്ടുന്നിടത്തു വേണം, വയ്ക്കാന്‍. 2 ആഴ്ച ഇതേ രീതിയില്‍ അനക്കാതെ വയ്ക്കുക. 1 ടീസ്പൂണ്‍ മിശ്രിതം ദിവസം മൂന്നു തവണ കുടിയ്ക്കാം. ആറു മാസത്തെ ഇടവേളയില്‍ ഇത് കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

. 1 ടീസ്പൂണ്‍ വെളുത്തുള്ളി നീര്, തേന്‍, ആപ്പിള് സിഡെര്‍ വിനെഗര്‍ എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുകയും ഇതില്‍ വേണമെങ്കില്‍ അല്പം മുളകുപൊടി ചേര്‍ത്തു കുടിയ്ക്കുന്നതും വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

. തിളപ്പിയ്ക്കാത്ത പാലില്‍ 2 അല്ലി വെളുത്തുള്ളി ചതച്ചത് ചേര്‍ത്തിളക്കുക. 10 മിനിറ്റു കഴിഞ്ഞ ശേഷം വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതല്ലെങ്കില്‍ 3 അല്ലി വെളുത്തുള്ളി ഒരു ഗ്ലാസ് പാലില്‍ കലക്കി തിളപ്പിയ്ക്കുക. ഇത് പകുതിയാകുന്ന വരെ ചെറുചൂടില്‍ തിളപ്പിയ്ക്കുക. ഇത് ഇളം ചൂടോടെ കുടിയ്ക്കാം. ഇതില് തേനും കുരുമുളകും ചേര്‍ത്താലും ഏറെ നല്ലതാണ്.
. ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് കുടിയ്ക്കാം. ചെറുനാരങ്ങാനീരോ മുളകുപൊടിയോ തേനോ ചേര്‍ക്കുന്നതും ഏറെ ഗുണം നല്‍കും.

. ഒരു അല്ലി വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചി, ഒരു കഷ്ണം കറുവാപ്പട്ട എന്നിവ ചേര്‍ത്തു വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി ഗ്രീന്‍ ടീ ബാഗ് ഇട്ടുവച്ച്‌ അല്‍പ്പം കഴിയുമ്ബോള്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

. പെരുഞ്ചീരകം, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്തു വെള്ളം തിളപ്പിയ്ക്കുക. ഇത് ചെറുചൂടോടെ ദിവസം രണ്ടുതവണ കുടിയ്ക്കാം.

. ഒരു സ്പൂണ്‍ ഗാര്‍ലിക് പൗഡര്‍ ഒരു സ്പൂണ്‍ ചെറുചൂടുള്ള വെള്ളത്തിലോ നാരങ്ങാവെള്ളത്തിലോ കലക്കി കുടിയ്ക്കാം. ഗാര്‍ലിക് പൗഡര്‍ തേനില്‍ ചാലിച്ചു കുടിയ്ക്കുന്നത് നല്ലതാണ്. ഇതിനു ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിയ്ക്കാം.

. 3 അല്ലി വെളുത്തുള്ളി, 2 ഇഞ്ചു നീളത്തില്‍ ഇഞ്ചി, പകുതി നാരങ്ങാനീര്, കറ്റാര്‍ വാഴ ജെല്‍ എന്നിവ മിക്സിയില്‍ അടിച്ചു ജ്യൂസാക്കുക. ഇത് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം. 3 ടേബിള്‍ സ്പൂണ്‍ 3 തവണ ദിവസം കുടിയ്ക്കാം.

. വെളുത്തുള്ളി അടിച്ച്‌ ജ്യൂസെടുത്ത് ഒരു ടീസ്പൂണ്‍ ജ്യൂസ് കുടിയ്ക്കുക. ഇതിനുശേഷം ഒരു ഗ്ലാസ് ഇളംചൂടുവെള്ളവും കുടിയ്ക്കണം. വെളുത്തുള്ളി നീരില്‍ വേണമെങ്കില്‍ തേനും ചേര്‍ക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *