5ജി സ്മാര്‍ട്ട് ഫോണുകള്‍ അടുത്തവര്‍ഷം ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: 2019 അവസാനത്തോടെ 5 ജിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തും. ടെലികോം കമ്ബനികളുമായി സഹകരിച്ച്‌ അടുത്ത ജനുവരിയോടെ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിച്ച്‌ പരീക്ഷണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

കൊറിയന്‍ കമ്ബനിയായ സാംസങ്, ചൈനീസ് കമ്ബനികളായ വണ്‍പ്ലസ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയവ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 200 ഡോളറില്‍(ഏകദേശം 14,000 രൂപ)താഴെയാകും വിലയെന്നും കമ്ബനികള്‍ പറയുന്നു.

ഇന്ത്യയില്‍ 2020ന്റെ അവസാനത്തോടെ 5ജി ലഭ്യമാകുമെന്നാണ് ഈ മേഖലയില്‍നിന്നുള്ളവര്‍ പറയുന്നത്. യുഎസില്‍ ഇപ്പോള്‍തന്നെ പരിമിതമായി 5ജി സേവനം നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം തുടക്കത്തോടെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് കരുതുന്നത്. ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന, യൂറോപ്പിലെ ചില രാജ്യങ്ങള്‍ 2019ന്റെ തുടക്കത്തില്‍ 5ജി സേവനം നല്‍കിത്തുടങ്ങും. ഇന്ത്യയില്‍ 2019ന്റെ പകുതിയോടെ 5ജി സ്പെക്‌ട്രം ലേലം നടക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ 2020 തുടക്കത്തോടെ പൊതുജനങ്ങള്‍ക്ക് 5ജി സേവനം ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *