വയനാട് ചൂരല്‍മല, മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍; ചൂരല്‍മല പാലം പൂര്‍ണമായും ഒലിച്ച് പോയി


വയനാട് ചൂരല്‍മല, മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍. അര്‍ധരാത്രി രണ്ട് മണിയോടെയാണ് സംഭവം. മൂന്ന് മരണം സ്ഥിരീകരിച്ചു 50ന് മുകളില്‍ വീടുകള്‍ തകര്‍ന്നതായാണ് വിവരം. നിരവധി പേരെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്. ചൂരല്‍മല പാലം പൂര്‍ണമായും ഒലിച്ച് പോയി.


വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്. രാവിലെ ആറു മണിയോടെ മൂന്നാമതും ഉരുള്‍പൊട്ടലുണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്.


അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാന്‍ 9656938689, 8086010833 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വയനാട് ചൂരല്‍മല, മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍. അര്‍ധരാത്രി രണ്ട് മണിയോടെയാണ് സംഭവം. മൂന്ന് മരണം സ്ഥിരീകരിച്ചു 50ന് മുകളില്‍ വീടുകള്‍ തകര്‍ന്നതായാണ് വിവരം. നിരവധി പേരെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്.



Sharing is Caring