വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു


വയനാട്ടില്‍ കട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി. ബത്തേരി താളൂരില്‍ ആണ് കാട്ടാന ആക്രമണത്തില്‍ കര്‍ണാടക ഗുണ്ടല്‍പ്പേട്ട് സ്വദേശിയായ നാഗപ്പയാണ് മരിച്ചത്.


മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തില്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് സ്ഥിരമാണ്. കുരുമുളക് പറിക്കുന്നതിനിടെ രാവിലെയാണ് നാഗപ്പയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിരുന്നു




Sharing is Caring