വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം

വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലും കടുവയുടെ ആക്രമണം.ഏഴ് ആടുകളെ കടുവ കൊന്നു.

ആവയല്‍ പുത്തന്‍പുരയില്‍ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്‌സി വര്‍ഗീസിന്റെ നാല് ആടുകളെയുമാണ് കടുവ കൊന്നത്. കൃഷ്ണഗിരി കടുവയുടെ ഭീതിയിലാണ്.

ഇതിനിടെയാണ് തൊട്ടടുത്തുള്ള പ്രദേശങ്ങളിലും കടവുയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ന് പുല‍‍ര്‍ച്ചയോടെയായിരുന്നു കടുവയുടെ ആക്രമണം. ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയില്‍ വനംവകുപ്പ് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

12 വയസ്സ് പ്രായമുള്ള കടുവയാണ് ഈ മേഖലയില്‍ ഇറങ്ങുന്നതെന്നാണ് വംവകുപ്പിന്റെ നിഗമനം. അഞ്ച് കൂടുകളും 25 ലേറെ നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. പാറ ഇടുക്കുകളും കാപ്പി തോട്ടങ്ങളുമടക്കമുള്ള മേഖലയാണ് ഇതെന്നതിനാല്‍ കടുവയെ മയക്കുവെടി വച്ച്‌ പിടിക്കുന്നത് വെല്ലുവിളിയാണ്. ചീരാലില്‍ തൊട്ട്മുമ്ബാണ് കടുവയെ പിടികൂടാനായത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *