മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകള് എടുത്ത് മാറ്റേണ്ടതിലെന്ന് കൊടുവള്ളി നഗരസഭ

കോഴിക്കോട് പുള്ളാവൂരിലെ ആരാധകര് സ്ഥാപിച്ച ലയണല് മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകള് എടുത്ത് മാറ്റേണ്ടതിലെന്ന് കൊടുവള്ളി നഗരസഭ.

ഇതിനെതിരെ തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചാലും ഫുട്ബോള്‍ ആരാധകര്‍ക്ക് അനുകൂലമായ തീരുമാനമെ നഗരസഭ എടുക്കു എന്നും അദ്ദേഹം പറഞ്ഞു. പുള്ളാവൂരിലെ പൂഴ തങ്ങളുടെ പരിതിയിലാണ്. കട്ടൗട്ടുകള്‍ പുഴയ്ക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കട്ടൗട്ടുകള്‍ എടുത്ത് മാറ്റില്ലെന്നും മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും നിയമപ്രശ്നം ഉയര്‍ന്നാല്‍ അപ്പോള്‍ അലോചിക്കാമെന്നും കൊടുവള്ളി നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.

മെസിയുടെയും നെയ്മറുടെയും പുഴയിലെ കട്ടൗട്ടുകള് ഏറെ ചര്ച്ചയായിരുന്നു. അഡ്വ ശ്രീജിത് പരുമനയുടെ പരാതിയില്‍ ചാത്തമംഗലം പഞ്ചായത്ത് ഈ കട്ടൗട്ടുകള്‍ നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

മെസിയുടെ കൂറ്റന് കട്ടൗട്ട് പുഴയുടെ നടുക്കാണ് ആദ്യം സ്ഥാപിച്ചത്. ഇത് വലിയ ശ്രദ്ധിനേടിയതിന് പിന്നാലെയാണ് മെസിയുടേതിനേക്കാള് വലുപ്പത്തില് നെയ്മറുടെ കട്ടൗട്ട് എത്തിയത്. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില് നെയ്മറുടേതിന് 40 അടിയാണ് ഉയരം. രാത്രിയില് കാണാന് ലൈറ്റ് അടക്കം സ്ഥാപിച്ചിട്ടുണ്ട്. എന്നാല് ഇത് പുഴ മലിനപ്പെടുമെന്ന കാരണം ചൂണ്ടിക്കായാണ് ശ്രീജിത്ത് പെരുമന പഞ്ചായത്ത് അധികൃതര്ക്ക് പരാതി നല്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *