വനിത കമീഷനെ വിരട്ടി കീഴ്‌പ്പെടുത്താന്‍ ആവില്ലഎം.സി. ജോസഫൈന്‍


സംസ്ഥാന വനിത കമീഷനെ വിരട്ടാന്‍ നോക്കേണ്ടെന്ന് അധ്യക്ഷ എം.സി ജോസഫൈന്‍. പി.സി ജോര്‍ജ് എം.എല്‍.എയുടെ നടിക്കെതിരായ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.


കമീഷനെ വിരട്ടി കീഴടക്കാമെന്ന് ആരും വിചാരിക്കേണ്ട. നടിക്കെതിരായ ജനപ്രതിനിധിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. ജനപ്രതിനിധിയെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറില്‍ നിന്ന് അനുമതി തേടിയിട്ടുണ്ടെന്നും ജോസഫൈന്‍ അറിയിച്ചു.


നടിക്കെതിരായ പരാമര്‍ശങ്ങളില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ സ്വമേധയ വനിത കമീഷന്‍ കേസെടുത്തിരുന്നു. ജോര്‍ജിന് ചോദ്യം ചെയ്യുന്നതിനായി സ്പീക്കറില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. വനിത കമീഷന്‍ ഡയറക്ടറായിരിക്കും പി.സി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തി.



Sharing is Caring