വനിതാ ലോകകപ്പ്: ഇന്ത്യ പുറത്ത്

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ സെമിഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായി. ഓസ്‌ട്രേലിയ എട്ടുവിക്കറ്റിനാണ് ഇന്ത്യയെ കീഴടക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴുവിക്കറ്റിന് 226 റണ്‍സ് സ്‌കോര്‍ ചെയ്തു. 29 പന്തുകള്‍ ബാക്കിയിരിക്കെ, രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വനിതകള്‍ വിജയലക്ഷ്യം മറികടന്നു സെമിയിലെത്തി.

ക്യാപ്റ്റന്‍ മെഗ് ലാനിങ് (76 നോട്ടൗട്ട്), എല്ലിസി പെറി (60 നോട്ടൗട്ട്), ബെത്ത് മൂണി (45)
നിക്കോള്‍ ബോള്‍ട്ട്(36) ഇവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്.

റണ്‍സ് നേടാന്‍ ശ്രമിച്ചു വിക്കറ്റുകള്‍ നഷ്ടമാക്കിയതാണ് ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. 136 പന്തില്‍ 106 റണ്‍സ് നേടിയ പൂനവും 114 പന്തില്‍ 69 റണ്‍സുമായി മിതാലിയും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 157 റണ്‍സ് കൂട്ടുകെട്ടാണു സൃഷ്ടിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *