വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ പുറത്ത്


വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ പുറത്ത്. നിര്‍ണായകമായ ഗ്രൂപ്പ് എ മത്സരത്തില്‍ ന്യൂസിലൻഡ് പാകിസ്താനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ സെമി കാണാതെ പുറത്തായത്.
പാകിസ്താനെ തോല്‍പ്പിച്ച്‌ ന്യൂസിലൻഡ് സെമി ടിക്കറ്റെടുത്തു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ 54 റണ്‍സിനാണ് ന്യൂസിലന്‍ഡിന്റെ ജയം. പാകിസ്താന് മുമ്ബില്‍ 111 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ന്യൂസിലന്‍ഡ് 56 റണ്‍സിന് അവരെ എറിഞ്ഞിട്ടു.


പാകിസ്താന്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി സാധ്യതയുണ്ടായിരുന്നു. എന്നാല്‍, പാകിസ്താനെ വീഴ്ത്തിയതോടെ ന്യൂസിലൻഡ് ഓസ്ട്രേലിയയ്ക്കൊപ്പം ഗ്രൂപ്പ് എയില്‍നിന്ന് സെമിയിലേക്ക് മുന്നേറി.
ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായാണ് ഓസ്‌ട്രേലിയ സെമിയിലെത്തിയത്.


കളിച്ച എല്ലാ മത്സരങ്ങളും ടീം വിജയിച്ചു. നാല് മത്സരങ്ങളില്‍നിന്ന് ആറ് പോയന്റോടെ ഗ്രൂപ്പില്‍ രണ്ടാമതായാണ് ന്യൂസിലൻഡ് അടുത്ത റൗണ്ടിലെത്തിയത്. രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയന്റുമായി ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാമതാണ്.



Sharing is Caring