വനിതാ ഐലീഗ്; സെമി ഫൈനല്‍ ലൈനപ്പായി

വനിതാ ഐലീഗില്‍ സെമി ഫൈനല്‍ ലൈനപ്പായി. ഇന്ന് നടന്ന ലീഗിലെ അവസാന മത്സരത്തില്‍ ഗോകുലത്തെ പരാജയപ്പെടുത്തിയതോടെ ക്രിപ്സ എഫ് സി ലീഗ് ടേബിളില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. ഇന്ന് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ക്രിപ്സ വിജയിച്ചത്.

6 മത്സരങ്ങളില്‍ 14 പോയന്റുമായാണ് ക്രിപ്സ ഒന്നാം സ്ഥാനത്തെത്തിയത്. നിലവിലെ ചാമ്ബ്യന്മാരായ ഈസ്റ്റേണ്‍ യൂണിയനും 14 പോയന്റ് ഉണ്ടെങ്കിലും മികച്ച ഗോള്‍ശരാശരി ക്രിപ്സയെ ഒന്നാമതെത്തിക്കുകയായിരുന്നു. 24 ഗോളുകളാണ് ആറു മത്സരങ്ങളില്‍ നിന്നായി ക്രിപ്സ അടിച്ചുകൂട്ടിയത്. 6 മത്സരങ്ങളില്‍ 4 പോയന്റ് നേടിയ കേരളത്തിന്റെ ഗോകുലം എഫ് സി അഞ്ചാമതായി ഫിനിഷ് ചെയ്തു.

ഏപ്രില്‍ 12ന് നടക്കുന്ന സെമി ഫൈനലില്‍ ക്രിപ്സ റൈസിംഗ് സ്റ്റുഡന്റ്സിനേയും, ഈസ്റ്റേണ്‍ സ്പോര്‍ടിംഗ് സേതു എഫ് സിയേയും നേരിടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *