വടക്കാഞ്ചേരി പീഡനക്കേസ്; ഇരയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണന്റെ നടപടിയെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി

ദില്ലി : വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്റെ നടപടിയെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാധാകൃഷ്ണന്റെ നടപടി തെറ്റായിപ്പോയി. കെ രാധാകൃഷ്ണന്‍ അങ്ങനെ പറയരുതായിരുന്നു. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും യെച്ചൂരി പറഞ്ഞു.

സ്ത്രീ സമത്വത്തിന് വേണ്ടിയാണ് സിപിഐഎം നിലകൊള്ളുന്നത്. ഗുണ്ടാ ബന്ധം അടക്കം എല്ലാ ആരോപണങ്ങളും പാര്‍ട്ടി അന്വേഷിക്കും. വടക്കാഞ്ചേരി, കളമശ്ശേരി വിഷയങ്ങളില്‍ ആരോപണവിധേയര്‍ക്കെതിരെ പാര്‍ട്ടി അന്വേഷിച്ച് ശക്തമായ നടപടിയെടുക്കുമെന്നും യെച്ചൂരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *