വടക്കാഞ്ചേരി പീഡനം: കേസ് തുടക്കംമുതല്‍ അന്വേഷിക്കുമെന്നു ജി. പൂങ്കുഴലി


വടക്കാഞ്ചേരി പീഡനക്കേസില്‍ അന്വേഷണം തുടങ്ങിയെന്നു പാലക്കാട് ടൗണ്‍ എ.എസ്.പി ജി. പൂങ്കുഴലി.


കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ല. കേസ് തുടക്കം മുതല്‍ അന്വേഷിക്കും. എന്നാല്‍ പൊലിസിനെതിരായ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ ഇല്ല.


തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി പൂര്‍ണമായും നിറവേറ്റുമെന്നും അവര്‍ പറഞ്ഞു.

അന്വേഷണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കും.

സൗത്ത് സോണ്‍ എ.ഡി.ജി.പി ബി.സന്ധ്യയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.



Sharing is Caring